ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം

February 12, 2013 കേരളം

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ 2012-ലെ എഴുത്തച്ഛന്‍ പുരസ്കാരം ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിക്കും. ഫെബ്രുവരി 18 ന് വൈകുന്നേരം 4.30 ന് സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷനായിരിക്കും.

ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക് പ്രശസ്തിപത്രം വായിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആദര ഭാഷണം നടത്തും. സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം