ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാര്‍

February 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നീതിന്യായ വകുപ്പില്‍ കൊല്ലം, തൊടുപുഴ, എറണാകുളം ജില്ലാ ജഡ്ജിമാരായിരുന്ന പി.ഡി.രാജന്‍, കെ.രാമകൃഷ്ണന്‍, എ.ഹരിപ്രസാദ് എന്നിവരെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചു. ഇവര്‍ വഹിച്ചിരുന്ന കൊല്ലം, തൊടുപുഴ, എറണാകുളം ജില്ലാ ജഡ്ജിമാരുടെ ചുമതല യഥാക്രമം കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി – 3-ഉം വഖഫ് ട്രൈബ്യൂണലുമായ എം.നന്ദകുമാര്‍, തൊടുപുഴ അഡീഷണല്‍ ജില്ലാ ജഡ്ജി (അഡ്ഹോക്) – 2 ആയ ആനി ജോണ്‍, എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി – 1 ആയ വി.ജി.അനില്‍കുമാര്‍ എന്നിവര്‍ക്ക് നല്‍കി ഉത്തരവായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍