ബണ്ടി ചോറിന്റെ ജാമ്യാപേക്ഷ തള്ളി

February 13, 2013 കേരളം

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന്റെ ജാമ്യാപേക്ഷ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് തള്ളി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു കോടതി നടപടികള്‍. മുട്ടടയിലെ വീട്ടില്‍ മോഷണം നടത്തിയെന്ന കേസിലും ബാഗളൂരില്‍നിന്ന് കാര്‍ മോഷ്ടിച്ചു തിരുവനന്തപുരത്ത് ഉപേക്ഷിച്ചെന്ന കേസിലുമാണ് ജാമ്യഹര്‍ജികള്‍ തള്ളിയത്.

ജനങ്ങള്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് മുഖ്യമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നും കോടതി വിലയിരുത്തി.

ബണ്ടിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ കുറ്റം ആവര്‍ത്തിക്കാനിടയുണ്െടന്നും വിചാരണയ്ക്ക് ഹാജരാകാതെ ഒളിവില്‍ പോകാനിടയുണ്െടന്നുമുള്ള അസിസ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ ജയിന്‍ കുമാറിന്റെ വാദം കോടതി ശരിവച്ചു. ബണ്ടിയെ അന്യായമായി തടവില്‍ പാര്‍പ്പിച്ചെന്ന ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ബണ്ടിയെ കോടതി 14 ദിസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം