മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം കെ ബി ഗണേഷ് കുമാര്‍ തള്ളി

February 13, 2013 കേരളം

kb.Ganesh-kumarതിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം കെ ബി ഗണേഷ് കുമാര്‍ തള്ളി. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണ്. രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി യുഡിഎഫാനാണ് കത്ത് നല്‍കിയത്. അതിന് മറുപടി പറയേണ്ടത് താനല്ല. മുഖ്യമന്ത്രി മറുപടി പറയും. രാജി വെയ്ക്കാന്‍ താന്‍ ചെയ്ത കുറ്റമെന്തെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണ പിള്ളയാണ് കത്ത് നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം