മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ റാഗ്‌ ചെയ്‌ത കൊന്ന കേസില്‍ നാല്‌ പേര്‍ കുറ്റക്കാര്‍

November 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ധരംസലാ: തണ്ടായിലെ രാജേന്ദ്ര പ്രസാദ്‌ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ 19കാരന്‍ അമന്‍ കച്ച്‌റുവിനെ റാഗ്‌ ചെയ്‌ത്‌ കൊന്ന കേസില്‍ നാല്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന്‌ അതിവേഗ കോടതി കണ്ടെത്തി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അജയ്‌ വര്‍മ്മ, നവീന്‍ വര്‍മ്മ, അഭിനവ്‌ വര്‍മ്മ, മുകുള്‍ ശര്‍മ്മ എന്നിവരെയാണ്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304::, 452, 34 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയത്‌. 2009 മാര്‍ച്ച്‌ എട്ടിനാണ്‌ അമന്‍ ആശുപത്രിയില്‍ വച്ച്‌ മരിക്കുന്നത്‌. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ്‌ അമനെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം