മത്സ്യബന്ധനത്തിന് പോയ 18 തൊഴിലാളികളെ കാണാതായി

February 14, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ 18 തൊഴിലാളികളെ കാണാതായി. നാല് പേരെ രക്ഷപ്പെടുത്തി. നാല് വള്ളങ്ങളിലായി പോയ തൊഴിലാളികളാണ് കനത്ത കാറ്റില്‍ മുങ്ങിപ്പോയത്. വിഴിഞ്ഞം, വേളി, മരിയനാട് എന്നിവിടങ്ങളിലാണ് അപകടം. കാണാതാവര്‍ക്ക് വേണ്ടി മത്സ്യതൊഴിലാളികളും തീരസംരക്ഷണ സേനയും തെരച്ചില്‍ ആരംഭിച്ചു. ശക്തമായ കാറ്റില്‍ വള്ളങ്ങള്‍ മറിയുകയായിരുന്നു. തൊഴിലാളികള്‍ മറിഞ്ഞ വള്ളങ്ങളില്‍ പിടിച്ചു കിടക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് കടലിലെത്തിയ സംഘമാണ് നാല് പേരെ രക്ഷപ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം