ലോകത്തിലെ ഏറ്റവും ചെറിയ കാര്‍

November 11, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ ബ്രിട്ടീഷുകാരനായ പെറി വാറ്റ്‌കിന്‍സ്‌ നിര്‍മ്മിച്ചു. 41 ഇഞ്ച്‌ പൊക്കവും, 51 ഇഞ്ച്‌ ഉയരവുമുള്ള ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാണ്‌. `വിന്‍ഡ്‌ അപ്‌� എന്ന ഈ കാര്‍ മറ്റു വലിയ കാറുകളോട്‌ കിടപിടിക്കുന്ന തരത്തിലുള്ളതാണെന്നാണ്‌ പെറിയുടെ അവകാശവാദം.
കൊച്ചു കുട്ടികള്‍ക്കായുള്ള നാലു ചക്രങ്ങളുള്ള റൈഡിംഗ്‌ കാറിന്റെ രൂപത്തിലാണ്‌ ഈ കാറിന്റെ നിര്‍മ്മാണം. ഷാങ്‌ഹായിലുള്ള ഷെങ്കി എന്ന ബൈക്കിന്റെ ചേസിസ്‌ ആണ്‌ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ടയറുകളും ചെറുതാണ്‌. കാറിന്റെ മേല്‍മൂടി കണ്ടാല്‍ ജീപ്പിന്റെ ആകൃതിയാണെന്നാകും തോന്നുക. മേല്‍മൂടി മുകളിലേക്ക്‌ ആവശ്യാനുസരണം ഉയര്‍ത്തിയ ശേഷം ഉള്ളിലേക്ക്‌ കയറുകയും, ഇറങ്ങകയും ചെയ്യാം. നവംബര്‍ 27ന്‌ ജര്‍മ്മനിയിലെ എസെനില്‍ നടക്കുന്ന പരിപാടിയില്‍ ഈ കാര്‍ പ്രദര്‍ശിപ്പിക്കും.
ഇത്തരം അപൂര്‍വതയുള്ള വാഹനങ്ങള്‍ പെറി ആദ്യമായല്ല നിര്‍മ്മിക്കുന്നത്‌. രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ലോകത്തിലെ ഏറ്റവും പരന്ന (ഫ്‌ളാറ്റ്‌) കാര്‍ പെറി രൂപകല്‌പന ചെയ്‌തിരുന്നു. 48 സെന്റീമീറ്റര്‍ ഉയരമുള്ള ഈ കാറില്‍ രണ്ടു പേര്‍ക്ക്‌ യാത്ര ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍