അംഗീകാരമില്ലാത്ത രക്ത ബാങ്കുകള്‍ക്കുമെതിരെ നടപിയെടുക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

February 15, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ളിനിക്കുകള്‍ക്കും രക്ത ബാങ്കുകള്‍ക്കുമെതിരെ നടപിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രമേഹനിര്‍ണ്ണയ-ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗനിര്‍ണ്ണയത്തിന്റെ പേരില്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്നും പ്രാഥമിക ഘട്ടങ്ങളില്‍ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലന രംഗം കാര്യക്ഷമമാക്കുന്നതിന് 350 ഓളം പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ക്യാന്‍സര്‍ ചികിത്സ ഡയാലിസിസ് തുടങ്ങിയവയ്ക്ക് ആവശ്യമായ വിലകൂടിയ മരുന്നുകള്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. പ്രമേഹ രോഗത്തെക്കുറിച്ചും, ജീവിതരീതികളെക്കുറിച്ചും അവബോധം വളര്‍ത്തി കേരളത്തിലെ ആരോഗ്യ പരിപാലനരംഗം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.സുദര്‍ശനന്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ്് ഡയറക്ടര്‍ ഡോ.പി.മീനുഹരിഹരന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.പി.കെ.ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം