പെട്രോള്‍ ഡീസല്‍ വില വീണ്ടും വിലവര്‍ധിപ്പിച്ചു

February 15, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും  വിലവര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ദ്ധനവ്. പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ വിലവര്‍ധന നിലവില്‍ വരും.

നിലവില്‍ 1 രൂപ 32 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്ന്  കമ്പനികള്‍ അവകാശപ്പെട്ടു. ഇന്ധനവില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍