ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തി

February 16, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി തിരുവനന്തപുരത്ത് എത്തി.  വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മേയര്‍ അഡ്വ.കെ.ചന്ദ്രിക എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

വൈകുന്നേരം നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതുസേവനത്തിനുള്ള പ്രൊഫ. എന്‍.എ.കരീം അവാര്‍ഡ് ഉപരാഷ്ട്രപതി സമ്മാനിക്കും. നാളെ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി സര്‍വകലാശാലയില്‍ ആരംഭിക്കുന്ന കെ.എം.മാണി ബജറ്റ് പഠനകേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ 10-നാണ് ഉദ്ഘാടനം. 11.20-ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍