മുന്‍കൂട്ടിയുള്ള ബജറ്റ് ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരമെന്ന് ഉപരാഷ്ട്രപതി

February 17, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: മുന്‍കൂട്ടിയുള്ള ബജറ്റ് ആസൂത്രണവും ഗവേഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. കുസാറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ.എം മാണി ബജറ്റ് സ്റഡി സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച ബജറ്റ് മാനേജ്മെന്റിന്റെ അഭാവം രാജ്യത്തെ 2.4 ലക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സര്‍ക്കാരിന്റെ ലക്ഷ്യങ്ങളും മുന്‍ഗണനാ പരിപാടികളും സന്തുലിതമാക്കുകയെന്ന പ്രവര്‍ത്തനമാണ് ബജറ്റ് തയാറാക്കലില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ ചെലവുകളും സാമ്പത്തിക ഇടപാടുകളുടെ രസീതുകളും കൊണ്ടുള്ള ഒരു പ്രസ്താവന മാത്രമാകരുത് ബജറ്റെന്നും സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും സാമ്പത്തിക രംഗത്ത് നല്‍കാനുദ്ദേശിക്കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള രാഷ്ട്രീയ പ്രസ്താവനയായിരിക്കണം ബജറ്റെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം