സഞ്ചരിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങള്‍ ആരോഗ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

February 18, 2013 കേരളം

തിരുവനന്തപുരം: എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സംരംഭമായ സഞ്ചരിക്കുന്നഎയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സംരംഭമായ സഞ്ചരിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സെക്രട്ടേറിയറ്റ് സൌത്ത് ബ്ളോക്കില്‍ നിര്‍വഹിച്ചു.

 ജ്യോതിസ് കേന്ദ്രങ്ങളുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും എയ്ഡ്സിനെപ്പറ്റി ജനങ്ങള്‍ക്ക് അറിവ് നല്‍കുക, എച്ച്.ഐ.വി. ബാധിക്കാന്‍ സാധ്യത കൂടിയ ജനവിഭാഗങ്ങളെ കൌണ്‍സിലിങിലൂടെയും പരിശോധനയിലൂടെയും കണ്ടെത്തുകയും തുടര്‍ചികിത്സക്കായി അടുത്തുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നിവയാണ് ജ്യോതിസ് കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങള്‍. ജ്യോതിസ് കേന്ദ്രങ്ങളിലെ സേവനം സൌജന്യമായിരിക്കും. പരിശോധനാഫലം രഹസ്യമായി സൂക്ഷിക്കും.

ചടങ്ങില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.ഷൈലജ, അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.എം.സിറാബുദ്ദീന്‍, ജോയിന്റ് ഡയറക്ടര്‍ ഡോ.ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം