ബിജെപി സംസ്ഥാന പ്രസിഡന്റായി വി.മുരളീധരന്‍ തുടരും

February 18, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി വി.മുരളീധരന്‍ രണ്ടാം തവണയും തുടരും. തീരുമാനത്തിനു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് അംഗീകാരം നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുളള ബിജെപി ദേശീയ സെക്രട്ടറി പി.മുരളീധര്‍ റാവു നിലവിലുള്ള പ്രസിഡന്റ് തുടരട്ടെയെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം പ്രത്യേകമാണ് മുരളീധര്‍ റാവു ചര്‍ച്ച നടത്തിയത്. സംസ്ഥാന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് തീരുമാനം കേന്ദ്രനേതൃത്വം അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം