ഫ്‌ളാറ്റ്‌ അഴിമതിക്കേസില്‍ ആരെയും സംരക്ഷിക്കില്ല: ആന്റണി

November 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുംബയിലെ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിക്കേസുമായി പ്രതിരോധ മന്ത്രാലയത്തിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോ, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരെ സംരക്ഷിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിയെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്താന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്‌. അവര്‍ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരുമെന്നും ആന്റണി മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം