യെമനില്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം

February 19, 2013 രാഷ്ട്രാന്തരീയം

സാനാ: യെമനില്‍ വിമാനം തകര്‍ന്ന് പൈലറ്റുള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. പരിശീലനാവശ്യത്തിന് ഉപയോഗിക്കുകയായിരുന്ന സൈനിക വിമാനമാണ് തകര്‍ന്നത്. അല്‍ ഖദിസിയ ജില്ലയ്ക്കു സമീപം സാനായിലാണ് സംഭവം. വിമാനം മൂന്ന് കെട്ടിടങ്ങളില്‍ ഇടിച്ചു തകര്‍ന്ന് വീഴുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിമാനം അപകടത്തില്‍പ്പെടാനുണ്ടായ കാരണത്തെപ്പറ്റി അറിവായിട്ടില്ല. ഇതേപ്പറ്റി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം