പരീക്ഷകള്‍ മാറ്റിവച്ചു

February 19, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദേശിയ പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല 20, 21 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 26ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാലയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍