സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ പുനഃക്രമീകരിച്ചു

February 19, 2013 കായികം

കൊച്ചി: ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ പുനഃക്രമീകരിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മല്‍സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.

കേരളത്തിന്റെ മല്‍സരങ്ങള്‍ 22, 24, 26 എന്നീ തീയതികളില്‍ നടക്കും. ഫൈനല്‍ മല്‍സരം നേരത്തേ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 3ന് തന്നെ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം