അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; മൂന്നു മരണം

February 20, 2013 രാഷ്ട്രാന്തരീയം

കാലിഫോര്‍ണിയ: അമേരിക്കയില്‍  ചൊവാഴ്ച രാവിലെ ലോസ്ആഞ്ചലസിനു സമീപം സതേണ്‍ ഓറഞ്ച് കൌണ്ടിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിനു ശേഷം തെക്കന്‍ കാലിഫോര്‍ണിയയിലെ ടസ്റിനിലേക്ക് കടന്ന തോക്കുധാരി സ്വയം വെടിവെച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടികൊണ്ടു പോകുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമി മൂന്നു കാറുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ഡ്രൈവര്‍മാര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമിയെ കുറിച്ച് സൂചന ലഭിച്ചതായി ഓറഞ്ച് കൌണ്ടി പോലീസ് വക്താവ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം