ദയാഹര്‍ജികളില്‍ രാഷ്ട്രപതി ഉടന്‍ തീരുമാനമെടുക്കില്ല

February 20, 2013 ദേശീയം

pranab-mukherjee1ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശേഷിക്കുന്ന ദയാഹര്‍ജികളില്‍ രാഷ്ട്രപതി ഉടന്‍ തീരുമാനമെടുക്കില്ല. ആഭ്യന്തരമന്ത്രാലയം പുനഃപരിശോധന നടത്തിയ ശേഷം മാത്രം ദയാഹര്‍ജികള്‍ പരിഗണിച്ചാല്‍ മതിയെന്ന് രാഷ്ട്രപതി തീരുമാനിച്ചതായാണ് വിവരം. ആഭ്യന്തരമന്ത്രാലയത്തിലെത്തുന്ന ദയാഹര്‍ജികള്‍, പരിശോധിക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്ന പതിവ് അവസാനിപ്പിക്കാനാണ് പ്രണബ് മുഖര്‍ജിയുടെ നീക്കം. മുഖര്‍ജി രാഷ്ട്രപതിയായ ശേഷം ഏഴ് ദയാഹര്‍ജികള്‍ തള്ളിയതില്‍ രണ്ടുപേരെ തൂക്കിലേറ്റിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം