സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ അംബാസഡര്‍

November 11, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ദുബായ്‌: 2011ല്‍ നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ അംബാസഡറായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി പ്രഖ്യാപിച്ചു. വ്യക്‌തി ജീവിതത്തിലെയും കളിക്കളത്തിലെയും സംശുദ്ധി കണക്കിലെടുത്താണു തീരുമാനം.
കളിക്കളത്തിനത്തും പുറത്തും സച്ചിന്‍ തികഞ്ഞ മാന്യത പാലിക്കുന്നു. ദീര്‍ഘകാലം നീണ്ട ക്രിക്കറ്റ്‌ ജീവിതത്തില്‍ ലക്ഷക്കണക്കിനു വരുന്ന ആരാധകര്‍ക്കു തന്റെ വ്യക്‌തിത്വവും കളിയോടുള്ള ആത്മാര്‍ഥമായ സ്‌നേഹവും കൊണ്ടു സച്ചിന്‍ പ്രചോദനം ആയിട്ടുണ്ടെന്ന്‌ ഐസിസി വിലയിരുത്തി.
ലോകകപ്പ്‌ ക്രിക്കറ്റിനു 100 ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണു സച്ചിന്റെ നിയമനം. 2011 ലോകകപ്പോടെ ആറു ലോകകപ്പ്‌ മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി മാറും സച്ചിന്‍.പാക്കിസ്‌ഥാന്റെ ജാവേദ്‌ മിയാന്‍ദാദ്‌ മാത്രമാണ്‌ ഇതുവരെ ആറു ലോകകപ്പുകള്‍ കളിച്ചിട്ടുള്ളത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍