മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് 2ന് കൊടിയേറും

February 21, 2013 ക്ഷേത്രവിശേഷങ്ങള്‍

മാരാരിക്കുളം: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് 2 ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്നിന് ദ്രവ്യകലാശാഭിഷേകവും പഞ്ചലക്ഷപഞ്ചാക്ഷര ജപയജ്ഞവും നടക്കും. രണ്ടിന് രാവിലെ 11ന് തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരി ഉത്സവം കൊടിയേറ്റും. ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യ, രാത്രി 9 ന് നൃത്തനൃത്ത്യങ്ങള്‍, 10 ന് ബാലെ.

3ന്  രാവിലെ 9 ന് ശീവേലി എഴുന്നള്ളിപ്പ്, 10.30 ന് ഓട്ടന്‍തുള്ളല്‍, 1 ന് ഉത്സവബലി, വൈകിട്ട് 5 ന് സംഗീതക്കച്ചേരി, രാത്രി 7 ന് മേജര്‍ സെറ്റ് കഥകളി . 4ന് രാവിലെ 9 ന് ശീവേലി, 10.30 ന് ഓട്ടന്‍ തുള്ളല്‍, വൈകിട്ട് 4.30 ന് കാഴ്ച ശ്രീബലി, രാത്രി 10 ന് മേജര്‍സെറ്റ് കഥകളി. 5ന് രാവിലെ 9ന് ശീവേലി, 10.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, രാത്രി 7.30ന് കഥാപ്രസംഗം, 8.30 ന് നാടകം.

6ന് രാവിലെ 9 ന് ശീവേലി, 10.30 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 7 ന് മദ്രാസ് രാമകൃഷ്ണമൂര്‍ത്തിയുടെ സംഗീത കച്ചേരി, 11 ന് കുറത്തിയാട്ടം. 7ന് രാവിലെ 9 ന് ശീവേലി, 10.30 ന് ഓട്ടന്‍തുള്ളല്‍, രാത്രി 7 ന് സര്‍പ്പം പാട്ട്, 8.30 ന് നൃത്ത അരങ്ങേറ്റം. 8ന് രാവിലെ 9 ന് ശീവേലി, 10.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30 ന് സ്‌പെഷല്‍ പഞ്ചാരിമേളം, രാത്രി 8.30 ന് കോമഡി ഫെസ്റ്റിവല്‍. 9ന് രാവിലെ 9 ന് ശീവേലി, 10.30 ന് ശീതങ്കന്‍ തുള്ളല്‍, ഉച്ചയ്ക്ക് 1 ന് ഉത്സവബലി, വൈകിട്ട് 5.30 ന് അഷ്ടപദി കച്ചേരി, രാത്രി 7.30 ന് ഋഷഭവാഹന എഴുന്നള്ളിപ്പ്, 8.30 ന് നടി ആശ ശരത്തിന്റെ നൃത്തസന്ധ്യ. 10 ന് ശിവരാത്രി ദിവസം രാവിലെ 8 ന് സംഗീത സദസ്സ്, 10.30 ന് ശീവേലി, ഉച്ചയ്ക്ക് 1 ന് അന്നദാനം, 1.30 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4 ന് പാഠകം, 5.30 ന് സംഗീത സദസ്സ്, രാത്രി 7 ന് ശിവരാത്രി വെടിക്കെട്ട്, 8 ന് കാഴ്ചശ്രീബലി, 11 ന് ശിവഭജന്‍സ്, 12 ന് ശിവരാത്രി പൂജ, 1.30 ന് പള്ളിവേട്ട, 3 ന് മേജര്‍സെറ്റ് കഥകളി.

11 ന് ആറാട്ട് ഉത്സവം. വൈകിട്ട് 5.30 ന് ആറാട്ട് ഘോഷയാത്ര, രാത്രി 7.30 ന്  ആറാട്ട്, 8 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍