കേരളത്തിന് 17,000 കോടിയുടെ വാര്‍ഷിക പദ്ധതി

February 21, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.  പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ പാലക്കാട് യാക്കര വില്ലേജില്‍ 50 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കും. ഹൌസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍ അംഗീകരിച്ചു.

റിസര്‍വ് വനം, ദേശീയോദ്യാനം എന്നിവിടങ്ങളില്‍ ജോലിനോക്കുന്ന വനസംരക്ഷണ ജീവനക്കാര്‍ക്കു റിസ്ക് അലവന്‍സ് അനുവദിക്കും. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കു സ്വകാര്യ ആശുപത്രികളിലും ചികിത്സാസൌകര്യവും റീ- ഇംബേഴ്സ്മെന്റും അനുവദിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന 12 ഓര്‍ഡിനന്‍സുകള്‍ക്കു വീണ്ടും നിയമപരിരക്ഷ നല്‍കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം