എയര്‍ ഇന്ത്യ സര്‍വീസുകള്‍ പുനരാരംഭിക്കും: പ്രഫുല്‍ പട്ടേല്‍

November 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: റദ്ദാക്കിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നു വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍. എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ആസ്‌ഥാനം മുംബൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക്‌ മാറ്റുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ യുഡിഎഫ്‌ എംപിമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍. എയര്‍ ഇന്ത്യ സര്‍വീസിലെ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ എംപിമാരുടെ യോഗം അടുത്തയാഴ്‌ച വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം