ഹൈദരാബാദ് സ്ഫോടന പരമ്പ: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

February 22, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

dgp1തിരുവനന്തപുരം: ഹൈദരാബാദ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം അറിയിച്ചു. മാവോയിസ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായെത്തുന്ന റെയില്‍വേ സ്റേഷനുകള്‍, ബസ്സ്റാന്‍ഡുകള്‍, ട്രെയിനുകള്‍, പൊതുവാഹനങ്ങള്‍, മറ്റു തിരക്കേറിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഹൈദരാബാദ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്െടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സംശയത്തിന്റെ മുനയിലുള്ള മുഴുവന്‍ സംഘടനകളെയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം