സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം

February 22, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്രാമപ്രദേശങ്ങളിലാണ് അധിക ലോഡ് ഷെഡ്ഡിങ് ഉണ്ടാവുക. കേന്ദ്ര പൂളില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് അധിക നിയന്ത്രണത്തിനു കാരണം. താല്‍ച്ചര്‍, രാമഗുണ്ടം നിലയങ്ങളിലുണ്ടായ തകരാര്‍ നിമിത്തമാണ് കുറവ്. സാധാരണനിലയില്‍ കേന്ദ്ര പൂളില്‍ നിന്ന് പ്രതിദിനം 1200 മെഗാവാട്ട് ലഭിക്കുന്നത് ഇന്ന് 1000 മെഗാവാട്ടോളം മാത്രമേ ലഭിക്കുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം