മാര്‍ച്ച് 31 നകം കേരളത്തിലെ 14 ജില്ലകളും ഇ-ജില്ലകളാകും: മുഖ്യമന്ത്രി

February 23, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി:  കേരളത്തിലെ 14 ജില്ലകളും മാര്‍ച്ച് 31 നകം ഇ-ജില്ലകളാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതോടെ കേരളം  ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  എറണാകുളം ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ-ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ഒന്നോ രണ്ടോ ജില്ലകള്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഈ രീതിയിലേക്ക് മാറിയിട്ടുള്ളത്. ജാതി സര്‍ട്ടിഫിക്കേറ്റ്, വരുമാന സര്‍ട്ടിഫിക്കേറ്റ് തുടങ്ങി ജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ടുന്ന 23 രേഖകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്നതാണ് ഇ-ജില്ല പദ്ധതി. 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ രസീതില്‍ പറയുന്ന തീയതിയില്‍ ഇനി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാകും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. മേയര്‍ ടോണി ചമ്മിണി ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍