മിസൈല്‍ ആക്രമണത്തില്‍ 29 മരണം

February 23, 2013 രാഷ്ട്രാന്തരീയം

ബെയ്‌ററ്റ്: സിറിയയില്‍ മിസൈല്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു 150 പേര്‍ക്ക് പരിക്ക്. വടക്കന്‍ നഗരമായ ആലപ്പോയിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.  ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേട്ടറി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്  ആണ് ഈ വിവരം പുറത്തുവിട്ടത്.

ഇന്നലെ രാത്രിയില്‍ മൂന്നു മിസൈലുകളാണ് സിറിയന്‍ വിമതര്‍ തിങ്ങി പാര്‍ക്കുന്ന പ്രധാന നഗരങ്ങളില്‍ ഒന്നായ  ആലപ്പോയില്‍ പതിച്ചത്. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആക്രമണത്തില്‍ 65 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആക്രമണത്തെ യുഎന്‍  അഫബ് ലീഗ് സമാധാന നയതന്ത്രജ്ഞന്‍ ലാക്ദര്‍ ബ്രഹിമി ശക്തമായ ഭാഷയില്‍ അപലപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം