എന്‍എസ്എസിനെ അവഗണിക്കുന്നത് ആത്മഹത്യാപരമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്

February 24, 2013 കേരളം

കൊട്ടാരക്കര: എന്‍എസ്എസിനെ അവഗണിക്കുന്നത് ആത്മഹത്യാപരമാണെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. കൊട്ടാരക്കരയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിന് ഭരണകാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രമുണ്ട്. എന്‍എസ്എസിന്റെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെയും അഭിപ്രായങ്ങളെ അവഗണിച്ച് അധികകാലം ആര്‍ക്കും മുന്നോട്ടുപോകാനാകില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. എന്‍എസ്എസുമായി എന്തെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കില്‍ തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുകയാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എന്‍എസ്എസുമായി ധാരണയുണ്ടെങ്കില്‍ ആ ധാരണ നടപ്പാക്കാന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം