മാറാട്‌ കലാപത്തില്‍ വീടുകത്തിച്ച കേസ്‌; 11 പേര്‍ക്ക്‌ ശിക്ഷ

November 11, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌:ഒന്നാംമാറാട്‌ കലാപത്തില്‍ അരയച്ചന്റകത്ത്‌ സരസുവിന്റെ വീട്‌ ആക്രമിച്ച്‌ കത്തിച്ച കേസിലെ പതിനൊന്ന്‌ പ്രതികളേയും കോടതി ശിക്ഷിച്ചു. അഞ്ചുവര്‍ഷം വീതം കഠിനതടവും പിഴശിക്ഷയുമാണ്‌ മാറാട്‌ പ്രത്യേക ജഡ്‌ജി സോഫി തോമസ്‌ പ്രതികള്‍ക്ക്‌ വിധിച്ചത്‌. മാറാട്‌ സ്വദേശികളായ ലത്തിഫ്‌, നൗഫല്‍, താജുദ്ദീന്‍, കമറുദ്ദീന്‍, എന്‍ പി ബഷീര്‍, ഗഫൂര്‍, കുഞ്ഞിമോന്‍, അബ്‌ദുള്‍ നാസര്‍, നിസാര്‍, കോയമോന്‍, റാഫി എന്നിവരാണ്‌ പ്രതികള്‍. പ്രോസിക്യൂഷന്‌ വേണ്ടി പിഡി രവി ഹാജരായി

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം