വിഎസ്സിനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

February 25, 2013 കേരളം

കൊച്ചി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിഎസ്സിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ബഞ്ച് വിധിയെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഎസ്സിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് അപ്പീലില്‍ തീര്‍പ്പാക്കുന്നതുവരെ ചീഫ് ജസ്റ്റിസ് അധ്യക്ഷയായ ഡിവിഷന്‍ ബഞ്ച് വിലക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം