പൃഥ്വിരാജ്‌ ചവാന്‍ മഹാരാഷ്‌ട്ര മുഖ്യന്ത്രിയായി അധികാരമേറ്റു

November 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: മഹാരാഷ്‌ട്രയുടെ പുതിയമുഖ്യമന്ത്രിയായി പൃഥ്വിരാജ്‌ ചവാന്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ്‌ അജിത്‌ പവാറും സത്യപ്രതിജ്ഞ ചെയ്‌തു. വൈകിട്ട്‌ 4.30ന്‌ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ സത്യാവാചകം ചൊല്ലിക്കൊടുത്തു.
ഇന്നലെ രാത്രി രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ ശങ്കരനാരായണനെ കണ്ട്‌ ഇരുവരും എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത്‌ കൈമാറിയിരുന്നു. 170 എംഎല്‍എമാരാണ്‌ കോണ്‍ഗ്രസ്‌ -എന്‍സിപി സഖ്യസര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നത്‌

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം