പിഎഫ് പലിശനിരക്ക് വര്‍ധിപ്പിച്ചു

February 25, 2013 ദേശീയം

ന്യൂഡല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷത്തെ പിഎഫ് പലിശനിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചു. 8.25 ശതമാനത്തില്‍ നിന്നും 8.50 ശതമാനത്തിലേക്കാണ് പലിശനിരക്ക് ഉയര്‍ത്തിയത്. അഞ്ച് കോടി ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് ആണ് പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. പലിശനിരക്ക് ഉയര്‍ത്തുന്നത് പ്രായോഗികമാണെന്ന നിലപാട് എംപ്ളോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നേരത്തെ സ്വീകരിച്ചിരുന്നു. ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്മെന്റ് കമ്മറ്റിയുടെ ഫെബ്രുവരി 15 ന് നടന്ന യോഗത്തിന്റെ പരിഗണനയ്ക്കായി നല്‍കിയ നോട്ടില്‍ ഇപിഎഫ്ഒ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. സാധാരണയായി ഒരു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് പിഎഫ് പലിശനിരക്ക് പ്രഖ്യാപിക്കുന്നതെങ്കിലും ഇക്കുറി ഇത് വൈകുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം