നഗരത്തില്‍ ജലവിതരണം മൂന്നാം ദിവസവും പുനഃസ്ഥാപിക്കാനായില്ല

February 27, 2013 കേരളം

തിരുവനന്തപുരം: നഗരത്തില്‍ ജലവിതരണം മൂന്നാം ദിവസവും പുനഃസ്ഥാപിക്കാനായില്ല. അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. ടാങ്കര്‍ വഴി ജല വിതരണം നടത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. കുടിവെള്ള വിതരണം മുടങ്ങിയതോടെ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലെ രോഗികള്‍ ദുരിതത്തിലായി. വിവിധ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നിലവില്‍ 15 ടാങ്കറുകള്‍ മാത്രമാണ് കുടിവെള്ള വിതരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ പോലും വെള്ളമില്ല. ഒരു ദിവസം കൊണ്ട് കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി അവകാശപ്പെട്ടത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും വെള്ളം വിതരണം പുനസ്ഥാപിക്കാനായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം