കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ: 19 മരണം

February 27, 2013 പ്രധാന വാര്‍ത്തകള്‍

fire kolkataകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൂര്യസെന്‍ കോംപ്ലക്‌സിലെ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ 19 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.  പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 3.50ഓടെയാണ് മാര്‍ക്കറ്റിലെ സെല്‍ദ മേഖലയിലെ  ആറുനിലകെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.

17 പേരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിനുളളിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചത്. അപകച സമയത്ത് ഇവര്‍ ഉറങ്ങുകയായിരുന്നു.

25 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇടുങ്ങിയ വഴികളും പുകയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍