എഴുമറ്റൂരിന് ഭാഷാപുരസ്കാരം

February 27, 2013 കേരളം

ezhumattur

എഴുമറ്റൂര്‍ രാജരാജവര്‍മ്മ

തിരുവനന്തപുരം: മഹാത്മാഗാന്ധി സ്ഥാപിച്ച വാര്‍ധ രാഷ്ട്രഭാഷാ പ്രചാര്‍ സമിതിയുടെ ഭാഷാപുരസ്കാരം ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മയ്ക്ക് ലഭിച്ചു. ഭാഷയുടെ വളര്‍ച്ചയ്ക്ക് സ്തുത്യര്‍ഹമായ സേവനം നല്‍കിയവര്‍ക്കുള്ള പുരസ്കാരത്തിന്, മലയാളം വിഭാഗത്തിലാണ് എഴുമറ്റൂര്‍ അര്‍ഹനായത്. ഡല്‍ഹിയില്‍ മാര്‍ച്ച് 16ന് ചേരുന്ന അമൃത മഹോത്സവത്തില്‍ വച്ച് പുരസ്കാരം നല്‍കും. 22 ഭാഷകളില്‍ നിന്ന് ഓരോ പ്രമുഖ വ്യക്തിക്കാണ് അവാര്‍ഡ്. കേരള സര്‍ക്കാരിന്‍റെ മുന്‍ ഭാഷാവിദഗ്ധനായ എഴുമറ്റൂര്‍ കവിത, പഠനം, വിമര്‍ശനം, ജീവചരിത്രം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അറുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ 2005 ല്‍ എഴുമറ്റൂരിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആരംഭിച്ച മലയാള ഭാഷാപഠനകേന്ദ്രം ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം