ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം അഗ്നിബാധ

February 28, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു. ഫോട്ടോ: അജിത് ശ്രീവരാഹം

അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു. ഫോട്ടോ: അജിത് ശ്രീവരാഹം

തിരുവനന്തപുരം: ശ്രീപത്മമനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയ്ക്കത്തുള്ള ശ്രൃംഗേരി മഠത്തിനോടു ചേര്‍ന്നുള്ള വീടിനാണ് അഗ്നിബാധയുണ്ടായത്. തെക്കേത്തെരുവ് അമ്മന്‍കോവില്‍ റോഡിലുള്ള ‘പത്മശ്രീ’ എന്ന വീടിന്റെ രാണ്ടാം നിലയിലാണ് ഇന്നു രാവിലെ 7ന് തീപിടിച്ചത്. ചെങ്കല്‍ചൂള അഗ്നിശമന സേനാവിഭാഗത്തിലെ 5 യൂണിറ്റ് മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമായത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ സമീപപ്രദേശത്തേക്ക് തീ പടരുന്നത് തടയാനായി. ആളപായമില്ല. വീടിനുള്ളിലെ താമസക്കാരുടെ വസ്തുവകകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.pb2

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം