വനിതാ ക്ഷേമത്തിനായി രാജ്യത്ത് ആദ്യ വനിതാ ബാങ്ക് ആരംഭിക്കും: പി ചിദംബരം

February 28, 2013 ദേശീയം

ന്യൂഡല്‍ഹി: വനിതാ ക്ഷേമത്തിനായി രാജ്യത്ത് ആദ്യ വനിതാ ബാങ്ക് ആരംഭിക്കുമെന്ന് ധനമന്ത്രി പി ചിദംബരം. ഇതിനായി പ്രാരംഭ മൂലധനമായി 1000 കോടി രൂപ മാറ്റിവെച്ചു. ബാങ്ക് ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഇതു കൂടാതെ വനിതാ സുരക്ഷക്കായി നിര്‍ഭയ ഫണ്ട് ആരംഭിക്കും. ഇതിലേക്കായി 1000 കോടി രൂപ വകയിരുത്തി. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്. വനിതാ ക്ഷേമത്തിനായി 200 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം