സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു

March 1, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനവ്യാപ{Ž²|കമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കില്‍. അത്യാഹിതവിഭാഗം ഒഴികെയുള്ള ഒഴികെയുള്ള സേവനങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുകയാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം.

പ്രധാന നഗരങ്ങളിലേതുള്‍പ്പെടെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ഭാഗീകമായി പ്രവര്‍ത്തിക്കുന്നത്. അടിയന്തര ചികിത്സ ഒഴികെയുള്ളവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നുണ്ട്.

ഈ വിഷയം ഉന്നയിച്ച് ആലപ്പുഴ ജില്ലയിലെ ഡോക്ടര്‍മാര്‍ ഫെബ്രുവരി 18 മുതല്‍ അനിശ്ചിതകാല സമരത്തിലായിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ച് നാല് മുതല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഉള്‍പ്പടെ എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം