വാഹനാപകടം:ഒരാള്‍ മരിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

March 1, 2013 കേരളം

വാഹനാപകടത്തെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചപ്പോള്‍ ഫോട്ടോ: അജിത് ശ്രീവരാഹം

വാഹനാപകടത്തെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചപ്പോള്‍. ഫോട്ടോ: അജിത് ശ്രീവരാഹം

തിരുവനന്തപുരം: തിരുവല്ലം ഈഞ്ചക്കല്‍ ബൈപ്പാസ് റോഡില്‍ പരുത്തിക്കുഴി ഭാഗത്ത് നിറുത്തിയിട്ടിരുന്ന സിമന്റ് ലോറിയല്‍ ബൈക്കിടിച്ച് ഒരാള്‍ മരിച്ചു. ഇന്നുരാവിലെ 5ന് അപകടമുണ്ടായത്. ബൈക്ക് ഒടിച്ചിരുന്ന നാസര്‍(27) ആണ് മരണപ്പെട്ടത്. പിന്നിലിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ടിഒ അധികൃതര്‍ ഇന്നലെ രാത്രി 11.30ന് പരിശോധനയ്ക്കായി പിടിച്ചിട്ട സിമന്റ് ലോറി റോഡില്‍ തന്നെ പാര്‍ക്കുചെയ്തിരിന്നതാണ് അപകടമുണ്ടാക്കിയത്. അനധികൃത പാര്‍ക്കിങ്ങാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം നടന്നയുടനെ ബൈക്ക് സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ആര്‍ഡിഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിശേഷമാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നതില്‍ നിന്നും പിന്‍മാറിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം