മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട്‌ സ്വദേശി പിടിയില്‍

November 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൊടുപുഴ: മുതലക്കോടം പള്ളിയില്‍പോയി വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടികളെ മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം. തമിഴ്‌നാട്‌ സ്വദേശിയെ കമ്യൂണിറ്റി പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഇന്നു രാവിലെയാണു സംഭവം. തമിഴ്‌നാട്‌ സ്വദേശി ആന്റണി സേവ്യര്‍ (52) ആണ്‌ പിടിയിലായത്‌. പെണ്‍കുട്ടികള്‍ക്കു മിഠായി നല്‍കിയശേഷം സംസാരിച്ച്‌ അടുത്തുകൂടിയ ഇയാള്‍ പെണ്‍കുട്ടികളെ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു നിരീക്ഷിച്ച കമ്യൂണിറ്റി പോലീസും നാട്ടുകാരും ഇയാളെ വളഞ്ഞുവച്ചു തൊടുപുഴ പോലീസിനെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മുതലക്കോടത്ത്‌ ഒരു കോണ്‍ട്രാക്‌ടറുടെ പണിക്കാരനായി എത്തിയതാണ്‌. കുറെ ദിവസങ്ങളായി മുതലക്കോടം പള്ളിക്കു സമീപം ചുറ്റിത്തിരിയുന്ന ഇയാളെ നാട്ടുകാര്‍ നിരീക്ഷിച്ചുവരികയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം