പെട്രോള്‍ വില ലിറ്ററിന് 1 രൂപ 40 പൈസ കൂട്ടി

March 1, 2013 പ്രധാന വാര്‍ത്തകള്‍

petrol-pump-15ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് ഒരു രൂപ നാല്‍പ്പത് പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 128 ഡോളറില്‍ നിന്ന് 131 ഡോളറായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പെട്രോള്‍ വിലവര്‍ധിപ്പിച്ചതെന്ന് എണ്ണകമ്പനികള്‍ പറയുന്നു.

പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.70 രൂപയോളം വിലവരും. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില 71.04 രൂപയാണ്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 15ന് പെട്രോള്‍ വില ഒന്നര രൂപ വര്‍ധിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍