ഡല്‍ഹിയില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

March 2, 2013 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ പ്രഗതി മൈതാനത്തിന് സമീപമുള്ള കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഇവരെ മൂന്ന് ദിവസം മുന്‍പ് മാന്‍ഡവ് ലിയില്‍ നിന്നും അജ്ഞാത സംഘം തട്ടികൊണ്ടുപോവുകയായിരുന്നു. കുട്ടികളുടെ മോചനത്തിന് 30 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം