പേപ്പാറ വനത്തില്‍ കണ്ടത് കല്ലാനയല്ലെന്ന് സ്ഥിരീകരിച്ചു

March 2, 2013 കേരളം

തിരുവനന്തപുരം: പേപ്പാറ വനത്തില്‍ കണ്ടത് കല്ലാനയല്ലെന്ന് തെളിഞ്ഞു. ജനിതകഘടനയുടെ പരിശോധനയിലാണ് കണ്ടത് കല്ലാനയല്ലെന്ന സ്ഥിരീകരണമുണ്ടായത്. പേപ്പാറ വനത്തില്‍ കല്ലാനയുണ്െടന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വനംവകുപ്പ് ഇതു സംബന്ധിച്ച് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ജനുവരി 18-ന് പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള പരുത്തിപ്പള്ളി റേഞ്ചിലെ മണിതൂക്കി മേഖലയില്‍ നിന്നാണ് കല്ലാനയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ആഫ്രിക്കയുടെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലെ കോംഗോ മഴക്കാടുകളിലും ബോര്‍ണിയോ പ്രദേശത്തും മാത്രം അവശേഷിക്കുന്ന ‘പിഗ്മി എലഫെന്റു’കളുടെ സമാനവര്‍ഗമാണ് കല്ലാനയെന്നാണ് കരുതുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം