ടൂറിസം പാക്കേജില്‍ നിന്നും ആയൂര്‍വേദത്തെ ഒഴിവാക്കണം കെ.മുരളീധരന്‍

March 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ടൂറിസം പാക്കേജില്‍ നിന്നും ആയൂര്‍വേദത്തെ ഒഴിവാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടന്ന എട്ടാമത് ദേശീയ ഔഷധ സസ്യ സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയൂര്‍വേദം സ്വതന്ത്രമായ ഒരു പാരമ്പര്യ ചികിത്സാരീതിയാണ്.അതിന്റെ മൂല്യം നശിപ്പിക്കുന്ന രീതിയില്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ തിരുമ്മുകേന്ദ്രങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളതിന്റെ നാലിരട്ടി ഫ്ളാറ്റുകളുള്ള ഒരു സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞ എം.എല്‍.എ കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അമൂല്യമായ നിരവധി ഔഷധച്ചെടികള്‍ നഷ്ടമാവുകയാണെന്നും ചൂണ്ടിക്കാട്ടി. വാര്‍ഡ് കൌണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍, സംസ്ഥാന ഔഷധ സസ്യബോര്‍ഡ് സി.ഇ.ഒ കെ.ജി.ശ്രീകുമാര്‍, ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍, ഫാര്‍മകോ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ജി.ആര്‍.ജയകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വിമല തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍