പടക്കശാലയില്‍ സ്ഫോടനം: മരണം ഏഴായി

March 3, 2013 കേരളം

കോഴിക്കോട്: ചെര്‍പ്പുളശേരിയിലെ പന്നിയാംകുര്‍ശിയില്‍ പടക്കനിര്‍മാണശാല കത്തി മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മാട്ടുമ്മേല്‍ത്തൊടി മണിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ പടക്കനിര്‍മാണശാല ഉടമയുടെ മകനും ഉള്‍പ്പെട്ടിരുന്നു. പടക്കശാല ഉടമയുടെ മകന്‍ ചെര്‍പ്പുളശേരി നെല്ലായ താഴത്തേതില്‍ മുസ്തഫ, പുത്തന്‍പീടിയേക്കല്‍ മൊയ്തുവിന്റെ മകന്‍ മുസ്തഫ(40), ചെര്‍പ്പുളശേരി പാലത്തിങ്കല്‍ സുകുമാരന്‍(65), മേക്കാട്ടില്‍ സുരേഷ്(36), പന്നിയാംകുര്‍ശി അകത്തേല്‍ പറമ്പില്‍ സദാനന്ദന്‍(42), ചെര്‍പ്പുളശേരി പന്നിയാംകുര്‍ശി ചേരിക്കത്തൊടി രാമന്‍(54) എന്നിവരാണു ഇന്നലെ മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം