ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല: മോഡി

March 3, 2013 പ്രധാന വാര്‍ത്തകള്‍

narendra_modi 1ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ബിജെപി ദേശീയ കൗണ്‍സില്‍ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഗാന്ധി കുടുംബത്തിനു വെറും കളിപ്പാവയാണ്. ഒരു കുടുംബത്തിനു വേണ്ടി കോണ്‍ഗ്രസ് രാജ്യതാല്‍പര്യങ്ങള്‍ ബലികഴിച്ചു. കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

പ്രണബ് മുഖര്‍ജി കൂടുതല്‍ മെച്ചപ്പെട്ട പ്രധാനമന്ത്രിയാകുമായിരുന്നെന്നും നരേന്ദ്രമോഡി ആരോപിച്ചു. അതുകൊണ്ടാണ് രാഷ്ട്രപതിയായി അദ്ദേഹത്തിനു സ്ഥാനം നല്‍കിയതെന്നും മോഡി ആരോപിച്ചു. ചിതല്‍ പോലെയാണ് കോണ്‍ഗ്രസ്. ഒഴിവാക്കാന്‍ പ്രയാസമാണ്. ബിജെപി പ്രവര്‍ത്തകരുടെ വിയര്‍പ്പു കൊണ്ടേ ഇവയെ ഒഴിവാക്കാന്‍ കഴിയൂ. ബിജെപിക്ക് ലക്ഷ്യമുണ്ട് എന്നാല്‍ കോണ്‍ഗ്രസിനു കമ്മിഷനെ ഉള്ളൂ. ഗുജറാത്തിലെ വിജയം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയമാണെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍