കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി

March 4, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ദ്ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് വിലകുറച്ച് ഡീസല്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് കെഎസ്ആര്‍ടിസി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം തള്ളിയത്.

ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. കൊച്ചിയില്‍ പ്ലാന്റ് സ്ഥാപിക്കാനായി 100 കോടി രൂപ  അനുവദിക്കുമെന്നും വീരപ്പമൊയ്‌ലി അറിയിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.

ഒരു ലിറ്റര്‍ ഡീസലിന് സാധാരണ ഉപയോക്താക്കള്‍ 50.30 രൂപ നല്‍കുമ്പോള്‍  63.32 രൂപ നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഡീസല്‍ വാങ്ങുന്നത്. ശരാശരി 65 മുതല്‍ 70 കോടി വരെ പ്രതിവാര നഷ്ടത്തിലായിരുന്ന കോര്‍പറേഷന്റെ നഷ്ടം 90 കോടിയായി ഉയര്‍ന്നിരിക്കുകയാണെന്ന് ഗതാഗതമന്ത്രി  ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍