തൃശൂര്‍ പൂരം : ഒരുക്കങ്ങള്‍ വിലയിരുത്തി

March 4, 2013 കേരളം

തൃശൂര്‍: ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അടുത്തമാസം 21 ന് നടക്കുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍  വിലയിരുത്തി. വൈദ്യുതി വിതരണം , ഭക്ഷണ വിതരണം, ശുദ്ധജല വിതരണം , പ്രഥമ ശുശ്രൂഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവസംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ഐ.പി. പോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, പോലീസ് , ദേവസ്വം, ടൂറിസം,വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം