എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

March 4, 2013 രാഷ്ട്രാന്തരീയം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്എഡ്വേര്‍ഡ് ഏഴാമന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് രാജ്ഞിയെ ആശുപത്രിയില്‍ എത്തിച്ചത്.

എലിസബത്ത് രാജ്ഞിയുടെ റോം പര്യടനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്നനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രാഞ്ജിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം