കായംകുളം താപനിലയത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും: ആര്യാടന്‍

March 5, 2013 ദേശീയം

ന്യൂഡല്‍ഹി: കായംകുളം താപനിലയത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കക്കാട് ഡാമില്‍ നിന്നു ജലമെത്തിച്ച് വൈദ്യുതി ഉല്‍പാദനം സാധാരണനിലയിലാക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

ശുദ്ധജല ക്ഷാമം മൂലം കായംകുളം താപനിലയം പ്രതിസന്ധി നേരിടുകയാണ്. മൂന്നു ദിവസം കൂടിയേ താപനിലയം പ്രവര്‍ത്തിക്കുകയുള്ളെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം